കോഴിക്കോട് : ടൗണിൽ വൻ ലഹരി വേട്ട നടത്തിയ എക്സൈസ് സംഘം റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്ന് ഒരു കിലോയോളം എംഡിഎംഎ പിടികൂടി. ലഹരികടത്താൻ ശ്രമിച്ച വയനാട് വെള്ളമുണ്ട സ്വദേശി ഇസ്‌മയിലിനെ എക്സൈസ് അറസ്‌റ്റ് ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും എക്സൈസ് ഇന്റലിജൻസ് വിഭാഗവും ചേർന്ന് പരിശോധന നടത്തിയത്. പുലർച്ചെ ട്രെയിൻ ഇറങ്ങിയ ഇസ്‌മയിലിനെ സംഘം പിടികൂടുകയായിരുന്നു. വിപണിയിൽ ഏകദേശം അരക്കോടി രൂപ വരുന്ന ലഹരിയാണ് പിടികൂടിയത്
പത്താം ക്ലാസ് വരെ മാത്രം പഠിച്ചിട്ടുള്ള ഇയാൾ, സ്‌കൂൾ കാലം മുതൽ ലഹരിക്ക് അടിമയായിരുന്നു. പിന്നീട് യുവാക്കളെ കേന്ദ്രീകരിച്ച കച്ചവടവും തുടങ്ങി. ചെറിയ പാക്കറ്റുകളാക്കി വില്‌പന നടത്താനായി എത്തിക്കുമ്പോഴാണ് പിടിയിലായത്. വയനാട് സ്വദേശിയായ പ്രതി കോഴിക്കോട് കേന്ദ്രീകരിച്ചാണ് കച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞ മാസം നഗരത്തിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്ന് രണ്ട് കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടിയിരുന്നു. നഗരത്തിൽ ലഹരിമരുന്ന് കടത്ത് കൂടിയതോടെ എക്സൈസ്, പൊലീസ് വിഭാഗങ്ങൾ പരിശോധന
ഊർജിതമാക്കിയിരിക്കുകയാണ്.
A native of Wayanad Velamunda arrested with 1 kg of MDMA.